Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : UDF Came To Powe

Idukki

യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തോ​ടെ ജി​ല്ല​യി​ൽ 70 ച.​കീ.​മി. പ​രി​സ്ഥി​തി​ലോ​ല​മാ​ക്കിയെന്ന്

ചെ​റു​തോ​ണി: വി.​ഡി. സ​തീ​ശ​ൻ മു​ഖ്യ​മ​ന്ത്രി​യാ​യ​പ്പോ​ൾ ജി​ല്ല​യി​ലെ 70 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ പ്ര​ദേ​ശം പ​രി​സ്ഥി​തി​ലോ​ല​മാ​യി വി​ജ്ഞാ​പ​നം ചെ​യ്ത​താ​യി സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി സി.​വി. വ​ർ​ഗീ​സ് ആ​രോ​പി​ച്ചു. മൂ​ന്നാ​ർ, ദേ​വി​കു​ളം മേ​ഖ​ല​യാ​ണ് സ​മ്പൂ​ർ​ണ പ​രി​സ്ഥി​തിലോ​ല മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം കേ​ന്ദ്ര വ​നം-പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം വി​ജ്ഞാ​പ​നം ഇ​റ​ക്കി​യ​ത്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ആ​വ​ശ്യ​ത്തെത്തു​ട​ർ​ന്നാ​ണ് പു​തി​യ ക​ര​ട് വി​ജ്ഞാ​പ​നം എ​ന്ന് ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

ചി​ന്നാ​ർ വ​ന്യ​ജീ​വി സ​ങ്കേ​തം, പാ​മ്പാ​ടുംചോ​ല ദേ​ശീ​യോ​ദ്യാ​നം, ആ​ന​മു​ടി​ച്ചോ​ല ദേ​ശീ​യോ​ദ്യാ​നം, കു​റി​ഞ്ഞി ദേ​ശീ​യോ​ദ്യാ​നം, മ​തി​കെ​ട്ടാ​ൻചോ​ല ദേ​ശീ​യോദ്യാ​നം എ​ന്നീ അ​ഞ്ചു ദേ​ശീ​യ ഉ​ദ്യാ​ന​ങ്ങ​ൾ​ക്ക്‌ ചു​റ്റു​മു​ള്ള 70 ച. ​കി.​മി പ്ര​ദേ​ശ​മാ​ണ് പ​രി​സ്ഥി​തിലോ​ല ​മേ​ഖ​ല​യാ​യി വി​ജ്ഞാ​പ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. മ​റ​യൂ​ർ, കാ​ന്ത​ല്ലൂ​ർ , കീ​ഴാ​ന്തൂ​ർ, കെ​ഡി​എ​ച്ച് വി​ല്ലേ​ജു​ക​ൾ പൂ​ർ​ണ​മാ​യി പ​രി​സ്ഥി​തി ലോ​ല​മാ​യി മാ​റു​ക​യും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും കൃ​ഷി​ക​ളും ഒ​ഴി​വാ​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​മാ​ണ് വ​ന്നു​ചേ​ർ​ന്നി​രി​ക്കു​ന്ന​ത്.

പ്ര​മു​ഖ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രെ​ല്ലാം തെ​ര​ഞ്ഞെ​ടു​പ്പു സ​മ​യ​ത്ത് ജി​ല്ല​യി​ലെ പ​രി​സ്ഥി​തി സം​ര​ക്ഷി​ക്കാ​ൻ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് വോ​ട്ട് ചെ​യ്യ​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു. വി​ജ്ഞാ​പ​നം പി​ൻ​വ​ലി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കാ​ത്ത പ​ക്ഷം ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്ക് സി​പി​എം നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് വ്യ​ക്ത​മാ​ക്കി. ജി​ല്ല​യി​ലെ ഭൂ​മി​പ്ര​ശ്ന​ങ്ങ​ൾ ഒ​ന്നാ​കെ പ​രി​ഹ​രി​ച്ച് ക​പ​ട പ​രി​സ്ഥി​തി​വാ​ദി​ക​ളി​ൽനി​ന്ന് ജി​ല്ല​യെ മോ​ചി​പ്പി​ച്ച് സ്വ​ത​ന്ത്ര​മാ​യ ജീ​വി​തം ഉ​റ​പ്പു​വ​രു​ത്തി​യാ​ണ് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​യ​ത്.

യു​ഡി​എ​ഫ് സ​ർ​ക്കാ​ർ കൊ​ണ്ടു​വ​രു​ന്ന ഏ​ത് ജ​ന​വി​രു​ദ്ധ നീ​ക്ക​ത്തെ​യും വ​ന​വ​ത്ക​ര​ണ ന​ട​പ​ടി​ക​ളെ​യും ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തി ചെ​റു​ത്തു തോ​ൽ​പ്പി​ക്കു​മെ​ന്നും ജ​ന​ങ്ങ​ളു​ടെ കാ​വ​ൽ​ക്കാ​രാ​യി സി​പി​എം നി​ല​കൊ​ള്ളുമെ​ന്നും ജി​ല്ലാ സെ​ക്ര​ട്ട​റി സി.​വി. വ​ർ​ഗീ​സ് അ​റി​യി​ച്ചു.

Latest News

Corehub Up